Donald Trump
ഇന്ത്യ–പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ ഇടപെട്ടെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുടെയും ഭരണനേതൃത്വം കരുത്തുറ്റതാണ്. സംഘര്‍ഷത്തിന്‍റെ വരുംവരായ്കകള്‍ ഇരുവര്‍ക്കും കൃത്യമായി അറിയാം. യുഎസുമായി വ്യാപാരം തുടരണമെങ്കില്‍ സംഘര്‍ഷം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനുള്ള മുഖ്യകാരണം അമേരിക്കയുമായുള്ള വ്യാപാരമാണ് . ഇന്ത്യയുമായി കൂടുതല്‍ വ്യാപരക്കരാറുകളില്‍ ചര്‍ച്ച നടക്കുന്നു. ഉടന്‍ പാക്കിസ്ഥാനുമായും ചര്‍ച്ച നടത്തും. ഇന്ത്യയും പാക്കിസ്ഥാനുമായുള്ളത് അപകടകരമായ സംഘര്‍ഷമായിരുന്നു. ആണവശക്തികളായ ഇരുവരും യുദ്ധത്തിലേക്ക് നീങ്ങിയാല്‍ വന്‍ നാശമായിരിക്കും ഫലം. ഒരു ആണവയുദ്ധം ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ–പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്കായി ഇടപെട്ടെന്ന് കഴിഞ്ഞ ദിവസവും ട്രംപ് അവകാശപ്പെട്ടിരുന്നു.