തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യയ്ക്കുനേരെ പാക്കിസ്ഥാന്റെ ആക്രമണനീക്കം. നാലു സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യ. പാക്കിസ്ഥാനിലെ മൂന്ന് എയര്‍ബേസുകള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട് . പാക് സൈന്യം ആക്രമണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.
ഇസ്ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളില്‍ സ്ഫോടനമുണ്ടായി. നൂര്‍ ഖാന്‍, മുരിദ്, റഫീഖി എയര്‍ബേസുകളില്‍ മിസൈല്‍ ആക്രമണമെന്ന് പാക്ക് സൈന്യം . പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു.
26 സ്ഥലങ്ങളില്‍ പാക് ഡ്രോണുകള്‍ തകര്‍ത്തിട്ടതായി റിപ്പോര്‍ട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു. ബാരാമുള്ളയിലും ഡ്രോണ്‍ തകര്‍ത്ത് സൈന്യം .രാജസ്ഥാനിലെ പൊഖ്‌റാനിലും പഞ്ചാബിലെ ഗുരുദാസ്പുരിലും ഡ്രോണ്‍ തകര്‍ത്തു .ഗുജറാത്ത് അതിര്‍ത്തിയില്‍ 10 ഡ്രോണുകള്‍ തകര്‍ത്തു
പഞ്ചാബ് ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണപ്രത്യാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അല്‍പസമയത്തിനകം സൈന്യത്തിന്റെ വാര്‍ത്താസമ്മേളനമുണ്ടാകുമെന്നും റിപ്പോര്‍ട്ട്.