abdul-rauf-azhar-2

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുല്‍ അസ്ഹര്‍ റൗഫും.  കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ്. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് 100 ഭീകരരെന്ന് രാജ്നാഥ് സിങ്. സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ മാത്രം പ്രത്യാക്രമണമെന്നും പ്രതിരോധമന്ത്രി. പഞ്ചാബ് അമൃത്സറിലെ അതിര്‍ത്തി ഗ്രാമത്തില്‍ മിസൈലിന്‍റെ ഭാഗം കണ്ടെത്തി. പ്രദേശം സൈനിക വലയത്തില്‍. കൂടുതല്‍ കരസേനാംഗങ്ങളെ വിന്യസിച്ചു. പഞ്ചാബില്‍ പാക് ഭാഗത്തുനിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ ബിഎസ്എഫ് വെടിവച്ചുകൊന്നു.

ഫിറോസ്പൂരില്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം. മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ചതോടെയാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത്. അതിനിടെ,  ലഹോറില്‍ വീണ്ടും സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍. നേരത്തെ കറാച്ചിയിലും സ്ഫോടനം ഉണ്ടായെന്നായിരുന്നു പാക് വാദം. ഇന്ത്യയുടെ ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക്കിസ്ഥാന്‍. ലഹോറില്‍ രാവിലെ മൂന്ന് സ്ഫോടനങ്ങള്‍ നടന്നെന്നായിരുന്നു റിപ്പോര്‍ട്ട്. 

ഓപ്പറേഷന്‍ സിന്ദൂരിന് തിരിച്ചടിയായി ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ആഗോള ഭീകരസംഘടന അല്‍ ഖായിദ.  നിയന്ത്രണ രേഖയിലെ പാക് പ്രകോപനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഒരു സൈനികനടക്കം 14 പേരാണ്.  പാക്കിസ്ഥാന്‍ വീണ്ടും സാഹസത്തിന് മുതരിന്നാല്‍ പ്രതിരോധിക്കാന്‍ അതിര്‍ത്തികളില്‍ സായുധനസേനകള്‍ പൂര്‍ണസജ്ജമാണ്.

ENGLISH SUMMARY:

Among those killed in Operation Sindhoor is Abdul Rauf Azhar, the brother of Jaish-e-Mohammed chief Masood Azhar. Rauf was a key conspirator in the Kandahar hijacking incident. Defence Minister Rajnath Singh revealed at the all-party meeting that around 100 terrorists were eliminated in the operation. He added that India will only retaliate if attacked by Pakistan.