പാക്ക് പ്രകോപനത്തിനു മറുപടിയായി ലഹോറിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇസ്‌ലാമാബാദിലും ഇന്ത്യ ആക്രമണം നടത്തിയെന്നാണ് വിവരം. അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. അതിനിടെ, രാജസ്ഥാനിലെ ജയ്‌സാൽമേറിൽനിന്ന് പാക്കിസ്ഥാൻ പൈലറ്റിനെ ഇന്ത്യ പിടികൂടി. കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
ഇതിനിടെ സൈബറിടത്തും വ്യാപക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുദ്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ആര്യൻ കൃഷ്ണ മേനോൻ എഴുതിയ കുറിപ്പാണ്. ഇന്ത്യക്ക് ഇപ്പോൾ യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വന്നത് തീരെ ഉൾകാഴ്ച്ച ഇല്ലാത്ത മണ്ടൻ അയൽരാജ്യം ഉണ്ടായതിന്റെ ഗതികേടാണെന്നും പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നൊരു രാജ്യത്തിന് ഈ സമയത്ത് ഇങ്ങനെ ഒരു യുദ്ധം എന്നത് തീർത്തും അവരുടെ അസ്ഥിവാരം തോണ്ടുന്ന ഒന്നാണെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ്
രാജ്യ സുരക്ഷക്കായി ഇന്ത്യക്ക് ഇപ്പോൾ യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വന്നത് തീരെ ഉൾകാഴ്ച്ച ഇല്ലാത്ത മണ്ടൻ അയൽരാജ്യം ഉണ്ടായതിന്റെ ഗതികേടിലാണ്. പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നൊരു രാജ്യത്തിന് ഈ സമയത്ത് ഇങ്ങനെ ഒരു യുദ്ധം എന്നത്
തീർത്തും അവരുടെ അസ്ഥിവാരം തോണ്ടുന്ന ഒന്നാണ്. ലാഹോറിലേക്കും റാവൽപിണ്ടിയിലേക്കും എല്ലാം ഇന്ത്യയുടെ ഹാർപ്പി ഡ്രോൺ അറ്റാക്കുകൾക്ക് മുന്നിൽ നിഷ്പ്രഭരായി നോക്കി നിൽകാനേ അവർക്ക് കഴിയുന്നുള്ളൂ.. അവരുടെ ഡ്രോണുകളെ ആണെങ്കിൽ ഇന്ത്യയുടെ S400 defence system കൃത്യമായി neutralise ചെയ്യുന്നൂ. ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നൂ.
നമ്മുടെ സൈന്യം അവരുടെ കർമ്മം ഗഭീരമായി ചെയ്യുന്നുണ്ട്. നമുക്ക് അവരെ വിശ്വസിക്കാം, അവർക്ക് നമ്മുടെ സർവ്വ പിന്തുണയും നൽകാം. എന്നാൽ ഈ സമയം പ്രിയപ്പെട്ട വാർത്താ ചാനലുകൾ യുദ്ധ വാർത്തകൾ നൽകുമ്പോൾ അൽപം കൂടി സെസിബിൾ ആവണം. ഇത് ക്രിക്കറ്റുകളി അല്ല. 24/7 വാർത്തകൾ നൽകാൻ അത്രയും കഷ്ടപ്പെട്ട് എത്തിക്സ് കൈവിടാതെ ജോലി ചെയ്യുന്നവർക്ക് ഇടയിൽ ചില വാർത്താ ചാനലുകളിൽ കാണുന്നത് ഒരു തരം മനം മടുപ്പിക്കും ആഘോഷമാണ്. ആഘോഷിക്കാനായി ഇവിടെ ഒന്നുമില്ല. നടക്കുന്നത് ഒരു യുദ്ധമാണ്. യുദ്ധം ഇവിടെ നമുക്ക് ആ മണ്ടൻ രാജ്യത്തിലെ ഒട്ടും ഉൾകാഴ്ച്ച ഇല്ലാത്ത മണ്ടൻ നേതാക്കൾ കാരണം ഉണ്ടായ നിവർത്തികേടാണ്. സിനിമയിൽ നിന്നും റിപ്പ് ചെയ്ത മാസ്സ് മ്യൂസിക്കും ഇട്ട്, കാണുന്ന സാധാരണ ജനങ്ങളുടെ ദേശ സ്നേഹത്തിനെ ചൂഷണം ചെയ്യുന്ന തരത്തിൽ അവർക്ക് പുളകം ഉണ്ടാക്കി വാർത്തകൾ നൽകുന്നത് മോശമാണ്.