A man stands near a damaged house after shelling from Pakistan side following Indian Armys Operation Sindoor, in Poonch
പുഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ അതിർത്തി മേഖലകളിൽ 12 ദിവസമായി തുടരുന്ന പ്രകോപനം ശക്തമാക്കിയിരിക്കുയാണ് പാകിസ്ഥാൻ. ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. സൈനികനെ കൂടാതെ 15 നാട്ടുകാരും കൊല്ലപ്പെട്ടു. രണ്ട് സിആർപിഎഫ് ജവാന്മാർ അടക്കം 43 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നത് തുടരുകയാണ്. ജമ്മു, സാംബ, കത്വ, രജൗരി ,പൂഞ്ച്, ഉറി തുടങ്ങിയിടങ്ങളിൽ ജനവാസ മേഖലകളിലാണ് നിർത്താതെയുള്ള ഷെല്ലാക്രമണം തുടരുന്നത്. പ്രത്യാക്രമണത്തിൽ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം നിയന്ത്രണ രേഖയില്‍ പാക് ഷെല്ലാക്രമണങ്ങള്‍ തുടരുന്നതിനിടെ ഉചിതമായ മറുപടി നല്‍കാന്‍ സേനകള്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്ന് കരസേന മേധാവി പ്രതികരിച്ചിരുന്നു. നിയന്ത്രണരേഖയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നു. കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യൂണിറ്റുകള്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിർത്തികളിലെ ആശുപത്രികൾക്ക് സജ്ജമായിരിക്കാൻ നിർദേശം നൽകി. മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അതിർത്തി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിരപരാധികൾക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ദൗത്യത്തിന് പിന്നാലെ ശക്തമായി പ്രതികരിക്കാൻ പാകിസ്ഥാന് അവകാശമുണ്ടെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചത് ഇന്ത്യക്ക് മറുപടി നൽകാൻ സൈന്യത്തെ ചുമതലപ്പെടുത്തിയെന്നും തുടർനടപടി സൈന്യം സ്വീകരിക്കുമെന്നുമാണ് പാക് സര്‍ക്കാറിന്‍റെ പ്രതികരണം. ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുമെന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രതികരണം. ഇന്ത്യ പിന്മാറുകയാണെങ്കിൽ ഞങ്ങൾ ഉറപ്പായും സംഘർഷം ഒഴിവാക്കുമെന്നും ഖ്വാജ പറഞ്ഞു.