പാക് ഭീകരക്യാംപുകള്‍ ആക്രമിക്കാന്‍ ഇന്ത്യ പ്രയോഗിച്ചത് എന്തൊക്കെ ആയുധങ്ങളാണ്. സ്കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബുകളും ലോയിറ്ററിങ് മ്യൂണിഷന്‍സും ഉണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണത്തില്‍ എന്തൊക്കെയാണ് ഇന്ത്യന്‍ ആവനാഴിയിലെ ആയുധങ്ങള്‍.
* സ്കാല്‍പ് ക്രൂസ് മിസൈലുകള്‍
* 250 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധി
* ഭൂഗര്‍ഭ നിലകള്‍ തകര്‍ക്കാന്‍ ശേഷി
* ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം
* കൃത്യതയും സൂഷ്മതയും മുഖമുദ്ര.
* റഫാലില്‍നിന്ന് പ്രയോഗിച്ചെന്ന് വിവരം
* ഓരോ റഫാലിലും പരമാവധി രണ്ട് സ്കാല്‍പ് ക്രൂസ് മിസൈലുകള്‍ വഹിക്കാം
* തൊടുത്ത് കഴിഞ്ഞാല്‍ ജിപിഎസും മുന്‍കൂട്ടി കോഡ് ചെയ്ത വിവരങ്ങള്‍ അനുസരിച്ച് സഞ്ചരിക്കും.
* യുകെ – ഫ്രാന്‍സ് സംയുക്ത സംരംഭമാണ് സ്കാല്‍പ് മിസൈലുകള്‍ നിര്‍മിക്കുന്നത്.
* ഹാമര്‍ ബോംബ്
* വലിയ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ശേഷി
* പ്രയോഗിച്ച് കഴിഞ്ഞാല്‍ 15 - 70 കിലോമീറ്റര്‍ ദൂരെവരെ സഞ്ചരിക്കും
* 125 – മുതല്‍ ആയിരം കിലോഗ്രാം വരെ ഭാരമുള്ള ബോംബുകള്‍ വഹിക്കും
* റഫാലില്‍നിന്ന് പ്രയോഗിക്കാം
* ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം
* ഇന്‍ഫ്രാറെഡും ലേസര്‍ സാങ്കേതിക വിദ്യകളുമുണ്ട്
* പര്‍വത പ്രദേശങ്ങളിലെയും നഗരമേഖലയിലെയും ആക്രമണങ്ങള്‍ക്ക് യോജ്യം
* കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ കാലത്ത് 2020ലാണ്, റഫാലില്‍ ഉപയോഗിക്കാന്‍ ഫ്രഞ്ച് നിര്‍മിത ഹാമര്‍ ബോംബുകള്‍ വാങ്ങിയത്.
സ്കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബും അല്ലാതെ മറ്റെന്തുണ്ട്. ?
* ലോയിറ്ററിങ് മ്യൂണിഷന്‍
* ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം കില്ലര്‍ ഡ്രോണുകള്‍ ലൊക്കേഷന്‍ ലോക്ക് ചെയ്യും
* അതുവരെ നിരീക്ഷണ പറക്കല്‍
* റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള ശേഷി
* പറന്നുതുടങ്ങിയാല്‍ 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ റേഞ്ച്.
* സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ലക്ഷ്യങ്ങള്‍ തകര്‍ക്കാം.
ഈ ആയുധങ്ങളുടെ പ്രയോഗം മാറുന്ന ഇന്ത്യന്‍ സൈനിക സിദ്ധാന്തത്തിലെ വലിയ പരിണാമം കൂടിയാണ്. ശത്രുവിന്‍റെ വ്യോമപ്രതിരോധ മേഖലയ്ക്ക് പുറത്തുനിന്നുകൊണ്ട് ആക്രമിച്ചതോടെ പൈലറ്റുമാരുടെ സുരക്ഷിതത്വം ഉറപ്പിക്കാം. ശതകോടികള്‍ വിലയുള്ള യുദ്ധവിമാനങ്ങളുടെ നാശനഷ്ടവും ഒഴിവാക്കാം.