ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വലിയ സുരക്ഷാവീഴ്ച സംഭവിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് അവഗണിച്ചു എന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ, പ്രധാനമന്ത്രിയുടെ ഏപ്രിൽ 19-ലെ ജമ്മു കശ്മീർ സന്ദർശനം റദ്ദാക്കിയതിനെയും ഖർഗെ ചോദ്യം ചെയ്തു. ഇതിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് പാകിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.