.
ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുടെ ഒളിയിടം തകര്‍ത്ത സുരക്ഷാസേന, സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഭീകരരെ പിടികൂടാനായില്ല. ചെനാബ്, ഝലം നദികളില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് വെള്ളമൊഴുക്കുന്നത് ഇന്ത്യ വീണ്ടും കുറച്ചു. ഇന്ത്യ–പാക് സംഘര്‍ഷ സാഹചര്യം ഇന്ന് യുഎന്‍ രക്ഷാസമിതി വിലയിരുത്തും. ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് ഇസ്ലാമാബാദിലെത്തും. ഡല്‍ഹിയിലെത്തിയ ജപ്പാന്‍ പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിങ് ചര്‍ച്ച നടത്തി.
ഭീകര്‍ക്കായുള്ള തിരച്ചിലിനിടെയാണ് പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ടില്‍ വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. തുടര്‍ച്ചായി പതിനൊന്നാം ദിവസവും കശ്മീര്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യ തിരിച്ചടിച്ചു. ചെനാബ്, ഝലം നദികളില്‍ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള ജലമൊഴുക്ക് ഇന്ത്യ വീണ്ടും കുറച്ചു. ചെനാബിലെ ബഗ്ലിഹർ ഡാമിന്റെയും സലാല്‍ ഡാമിന്‍റെയും ഷട്ടറുകള്‍ താഴ്ത്തി. ഇതോടെ അഖ്നൂര്‍ മേഖലയില്‍ ചെനാബ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നു.
ഇന്ത്യ–പാക് സംഘര്‍ഷ സാഹചര്യം യുഎന്‍ രക്ഷാസമിതി വിലയിരുത്തും. ഇന്ന് ഇസ്ലാമാബാദിലെത്തുന്ന ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി, സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകൾ തേടും. വ്യാഴാഴ്ച അദ്ദേഹം ഡൽഹിയിലെത്തും. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജാപ്പനീസ് പ്രതിരോധ മന്ത്രി ജനറല്‍ നകാറ്റനിയെയും സംഘത്തെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്വീകരിച്ചു.