രണ്ട് പാക്ക് ചാരന്‍മാര്‍ പഞ്ചാബില്‍ പിടിയില്‍. പലക് ഷേര്‍ മാസി, സൂരജ് മാസി എന്നിവരാണ് അമൃത്സറില്‍ പിടിയിലായത്. കരസേന, വ്യോമസേന കേന്ദ്രങ്ങളുടെ നിര്‍ണായകവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് പൊലീസ്. അതേസമയം, നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. തുടര്‍ച്ചയായ പത്താം ദിവസവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചു. ഇന്ത്യന്‍ കപ്പലുകള്‍ക്ക് പാക്കിസ്ഥാന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പോകരുതെന്നും നിര്‍ദേശം. പാക് കപ്പലുകള്‍ക്ക് ഇന്ത്യയും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മുന്‍പ്, ശ്രീനഗറിലെ താഴ്‌വരകൾക്ക് സമീപം താമസിക്കുന്നവർക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് റിപ്പോർട്ട് . അതേസമയം പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് 15 ദിവസം മുന്‍പ് കട ആരംഭിച്ചയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
അതിനിടെ പാക് സൈനിക മേധാവിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇമ്രാന്‍ഖാന്റെ അനുയായി സല്‍മാന്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെ നിയന്ത്രണമേറ്റെടുക്കാന്‍ അസിം മുനീര്‍ ആഗ്രഹിച്ചെന്നാണ് സല്‍മാന്റെ ആരോപണം.