പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ. അത്യാധുനിക സിഗ്നല്‍ ജാമറുകള്‍ സ്ഥാപിച്ചു. ഗുജറാത്ത് തീരത്തോട് ചേർന്ന് അറബിക്കടലിൽ നാവിക സേന ഫയറിങ് പരിശീലനവും ആരംഭിച്ചു. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ ആശങ്കയുണ്ടെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വ്യോമസേന വിമാനങ്ങളുടെ സിഗ്നലുകള്‍ തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ജാമറുകള്‍ സ്ഥാപിച്ചത്. ഏതാനും ദിവസമായി പാക് വിമാനങ്ങള്‍ അതിര്‍ത്തിക്ക് സമീപം പറക്കുന്നുണ്ടായിരുന്നു,. സൈനിക നടപടിക്കുള്ള മുന്നോടിയായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ നാവിക സേനയും ഫയറിങ് പരിശീലനം ആരംഭിച്ചു. ഈ മാസം മൂന്നുവരെ പരിശീലനം തുടരും.
പാക് നാവികസേനയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും പരിശീലനസ്ഥലങ്ങള്‍ തമ്മില്‍ 85 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് അകലം. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച പരിശീലനമാണിതെന്ന് നാവിക സേന അറിയിച്ചു. തിരിച്ചടി നല്‍കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അത് വൈകുന്നതില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. ശക്തമായ നടപടി എടുക്കാത്തതില്‍ ആശങ്കയുണ്ടെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു
അതിർത്തിയിൽ തുടര്‍ച്ചയായ ഏഴാംദിനവും പാക്കിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഇന്നലെ രാത്രി കുപ്വാര, ഉറി, അഖ്നൂർ സെക്റ്ററുകളിൽ വെടിവയ്പ്പുണ്ടായി. സൈന്യവും ശക്തമായി തിരിച്ചടിച്ചു.