ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഇടതുസഖ്യം പിളർന്നിട്ടും വിദ്യാർത്ഥി യൂണിയൻ വിട്ടുകൊടുക്കാതെ ഐസ സഖ്യം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പോസ്റ്റുകളിൽ ഐസയും ജോയിന്‍റ് സെക്രട്ടറി പദത്തിൽ ABVP യും വിജയിച്ചു. 42 കൗൺസിലർ പോസ്റ്റുകളിൽ 23 എണ്ണം ABVP പിടിച്ചു.
തുടക്കം മുതൽ അവസാനഘട്ടം വരെ മുന്നിട്ടുനിന്ന എബിവിപിയെ തകിടം മറിച്ചായിരുന്നു ഐസയുടെ ജയം. എസ് എഫ്ഐയുമായുള്ള പിളർപ്പ് മറികടന്ന് പ്രസിഡന്റായി ഐസയുടെ നിതീഷ് കുമാറും വൈസ് പ്രസിഡന്റായി മനീഷയും ജനറൽ സെക്രട്ടറിയായി മുൻതേഹ ഫാത്തിമയും തിരഞ്ഞെടുക്കപ്പെട്ടു.
കയ്യിൽ എണ്ണാവുന്ന വോട്ടുകൾക്കായിരുന്നു പല സീറ്റുകളിലേയും വിജയം. വൈഭവ് മീണ വിജയിച്ചു. സെൻട്രൽ പാനലിൽ എബിവിപി വിജയിക്കുന്നത് പത്തുവർഷത്തിനുശേഷമാണ്. 42 കൗൺസിലർ പോസ്റ്റുകളിൽ 23 എണ്ണവും ABVP പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്കൂൾ ഓഫ് സോഷ്യൽ സയൻസിലും സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലും, എബിവിപി രണ്ട് സീറ്റുകൾ നേടി, സോഷ്യൽ സയൻസിലെ ABVP ജയം 25 വർഷത്തിനുശേഷം സ്കൂൾ ഓഫ് ബയോടെക്നോളജിയിൽ ഒന്നും സ്കൂൾ ഓഫ് സംസ്കൃതത്തിൽ മൂന്നും സ്പെഷ്യൽ സെന്റർ ഫോർ മോളിക്യുലാർ മെഡിസിനിലെ ഒരു സീറ്റിലും എബിവിപി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയായിരുന്നു