ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ ബെംഗളൂരുവില്‍ അന്തരിച്ചു. 1994 മുതല്‍ 2003 വരെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്നു. ഇന്ത്യയുടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണ റിപ്പോര്‍ട്ട് പരിഷ്കരിച്ച സമിതിയുടെ ചെയര്‍മാനും ഡോ. കസ്തൂരിരംഗനായിരുന്നു.