An Indian paramilitary serviceman keeps watch in Pahalgam, south of Srinagar on April 23, 2025, following an attack. At least 26 people were killed April 22 in Indian-administered Kashmir when gunmen opened fire on tourists, security sources told AFP, in the insurgency-hit region's deadliest attack on civilians since 2000. (Photo by TAUSEEF MUSTAFA / AFP)
രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബാരാമുള്ളയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ കീഴ്പ്പെടുത്തിയത്. നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം പരാജയപ്പെടുത്തി. ഭീകരരില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാണെന്ന് സൈന്യം അറിയിച്ചു. പൂഞ്ചില്‍ പാക് പ്രകോപനം ഉണ്ടായെന്നും കനത്ത തിരിച്ചടി നല്‍കിയെന്നും സൈന്യം വ്യക്തമാക്കി.
ഉറിക്ക് സമീപത്തായാണ് ഭീകരര്‍ ഒളിച്ചിരുന്നതെന്ന് ചിനാര്‍ കോര്‍പ്സ് അറിയിച്ചു. സര്‍ജീവനിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. തിരിച്ചറിഞ്ഞതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. 28 വിനോദസഞ്ചാരികളാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 17 പേര്‍ ഇപ്പോഴും അനന്ത്നാഗിലെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണത്തിന് പിന്നാലെ റോഡ്–റെയില്‍–വ്യോമ മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രണം ഉണ്ടായത്. സൈനിക വേഷത്തിലെത്തി ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പുരുഷന്‍മാരാണ് കൊല്ലപ്പെട്ടവരെല്ലാം. പേര് ചോദിച്ചും, ബാങ്കുവിളിക്കാന്‍ ആവശ്യപ്പെട്ടുമായിരുന്നു കൂട്ടക്കൊലയെന്ന് കൊല്ലപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്നവര്‍ വാര്‍ത്തഏജന്‍സികളോട് വെളിപ്പെടുത്തി.