pahalgam-manjunath

ജമ്മു കശ്മീരില്‍ അവധി ആഘോഷിക്കുന്നതിനായി എത്തിയ കര്‍ണാടക ഷിമോഗയില്‍ നിന്നുള്ള ബിസിനസുകാരന്‍ മഞ്ജുനാഥ് റാവുവും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഭാര്യ പല്ലവിക്കും മക്കനുമൊപ്പമാണ് മഞ്ജുനാഥ് റാവു കശ്മീരിലെത്തിയത്. ഷിമോഗയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മഞ്ജുനാഥ് ഭാര്യയുടെ കണ്‍മുന്നിലാണ് വെടിയേറ്റ് വീണത്. 

ആക്രമണത്തിന്‍റെ നടക്കുന്ന ഓര്‍മകള്‍ പല്ലവി പങ്കുവച്ചു,'ഞാനും എന്‍റെ ഭര്‍ത്താവും മകനുമാണ് കശ്മീരിലേക്ക് വന്നത്. ഏകദേശം 1.30 ഓടെയാണ് ആക്രമണം സംഭവിക്കുന്നത്. എന്റെ കൺമുന്നിൽ വെച്ച് തന്നെ മരിച്ചു. ഇപ്പോഴും ദുഃസ്വപ്നം പോലെ തോന്നുന്നു' എന്നാണ് പല്ലവി പറഞ്ഞത്. 

'മൂന്നോ നാലോ പേരാണ് ഞങ്ങളെ ആക്രമിക്കാന്‍ വന്നത്. എന്‍റെ ഭർത്താവിനെ നിങ്ങൾ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാൻ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരില്‍ ഒരാൾ മറുപടി നൽകിയത്' എന്നും പല്ലവി പറഞ്ഞു. വെടിവെയ്പ്പുണ്ടായതോടെ നാട്ടുകാരുടെ സഹായമുണ്ടായി. മൂന്ന് ഗ്രാമീണരാണ് ഞങ്ങളെ സുരക്ഷിതാരാക്കിയതെന്നും പല്ലവി. 

കശമീര്‍ യാത്രയുടെ വിഡിയോകള്‍ മഞ്ജുനാഥ് സമൂഹ മാധ്യമങ്ങളില്‍. കശ്മീരിൽ ശിക്കാരയില്‍ യാത്ര നടത്തുന്നതിന്‍റെ ദൃശ്യങ്ങളും യാത്ര അനുഭവങ്ങളുമാണ് വിഡിയോയിലുള്ളത്. 

ENGLISH SUMMARY:

Karnataka businessman Manjunath Rao, visiting Kashmir with his wife Pallavi and son, was among those killed in the recent Pahalgam terror attack. A militant reportedly spared Pallavi, telling her to inform Prime Minister Modi, before shooting Manjunath in front of her.