അതിർത്തിയിൽ പാക് പ്രകോപനം. ജമ്മു അഖ്നൂർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് വെടിവയ്പ്. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുനിന്ന് സ്നൈപ്പർ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരുക്കേറ്റു. ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.
ഭീകരർ നുഴഞ്ഞുകയറിയെന്ന വിവരത്തിൽ മേഖലയിൽ വ്യാപക തിരച്ചിൽ തുടങ്ങി. സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ കിഷ്ത്വാറിൽ മൂന്ന് ഭീകരരെ കരസേന വധിച്ചതായും വിവരം. ഭീകരരിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ സാദുല്ലയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ കിഷ്ത്വാറിൽ ഒരു ഭീകരനെ വധിച്ചതായാണ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.