ബെംഗളൂരു സ്ഫോടന പരമ്പര കേസിലും കേരളത്തില്‍നിന്ന് യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത കേസിലും തഹാവൂർ റാണയിൽനിന്ന് വിവരങ്ങൾ തേടി എൻഐഎ. ഡൽഹി ആസ്ഥാനത്ത് റാണയുടെ ചോദ്യംചെയ്യൽ തുടരുന്നു. കേസിൽ സാക്ഷികൾക്ക് ലഭിക്കുന്ന പ്രത്യേക സുരക്ഷയുള്ള ഒരാളെ ഡൽഹിയിലെത്തിച്ച് റാണയ്ക്കൊപ്പമിരുത്തി ചോദ്യംചെയ്യും.
ബെംഗളൂരു സ്ഫോടന പരമ്പര കേസിലും ഭീകരസംഘടനകളിലേക്ക് കേരളത്തില്‍നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും റാണയ്ക്കുള്ള പങ്ക് എന്‍ഐഎയ്ക്ക് നേരത്തെ അറിവുള്ളതാണ്. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിലെ അന്വേഷണത്തോടൊപ്പം ഈ കേസുകളിലും റാണയിൽനിന്ന് വിവരങ്ങൾ തേടുകയാണ് NIA. കേളത്തില്‍നിന്ന് നാല് യുവാക്കള്‍ കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ഈ കേസുകളില്‍ സംസ്ഥാന ഏജന്‍സികള്‍ക്കും റാണയെ ചോദ്യംചെയ്യാന്‍ അവസരം ലഭിച്ചേക്കും. 2008 നവംബര്‍ 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിൽ തഹാവൂര്‍ റാണ സന്ദര്‍ശനം നടത്തിയിരുന്നു. 2006നും 2008നും ഹെഡ്ലിക്കൊപ്പവും അല്ലാതെയും റാണ നടത്തിയ സന്ദർശനങ്ങളുടെ ലക്ഷ്യം ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റും ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിച്ച് നൽകലുമായിരുന്നുവെന്നാണ് നിഗമനം. റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ ഡൽഹിയിലെത്തിച്ച് റാണയ്ക്കൊപ്പമിരുത്തി ചോദ്യംചെയ്യും. Witness പ്രൊട്ടക്ഷൻ സ്കീമിൽ ഉള്ള ആളെയാണ് ഡൽഹിയിലെത്തിക്കുന്നത്. ചോദ്യംചെയ്യലിനോട് റാണ സഹകരിക്കുന്നില്ല എന്നാണ് വിവരം. റാണയെക്കുറിച്ച് FBI നൽകിയ വിവരങ്ങളും എൻഐഎ പരിശോധിക്കുന്നു. ഐബിയിലെ ഉന്നതരും എൻഐഎ ആസ്ഥാനത്തുണ്ട്.