ഛത്തീഗ്ഡില്‍ കത്തോലിക്കാ സഭയ്ക്ക് കീഴിലെ നഴ്സിങ് കോളജ് പ്രിന്‍സിപ്പലും മലയാളിയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് വിഎച്ച്പി. മതപരിവര്‍ത്തന കേസില്‍ നഴ്സിങ് കോളജിലേക്ക് മാര്‍ച്ചും മുഖ്യമന്ത്രിക്ക് പരാതിയും കൊടുത്ത് വിശ്വ ഹിന്ദു പരിഷത്ത്. പരാതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് രൂപത അറിയിച്ചു.
ഛത്തീഗഡിലെ ജാഷ്പൂര്‍ രൂപതയ്ക്ക് കീഴിലെ കുങ്കുറി ഹോളിക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍,,, സിസ്റ്റര്‍ ബിന്‍സി ജോസഫിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് വിശ്വ ഹിന്ദു പരിഷത്തിന്‍റെ പ്രതിഷേധം. നൂറ്റന്‍പതോളം പേര്‍ വരുന്ന വിഎച്ച്‌പി പ്രവര്‍ത്തകര്‍ നഴ്‌സിങ് കോളജിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കോട്ടയം സ്വദേശിനിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
നഴ്സിങ് കോളജ് ഹിന്ദു പെൺകുട്ടികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാൻ സമ്മർദം ചെലുത്തുന്ന സ്ഥാപനമെന്ന് VHP. ഛത്തീസ്ഗഡിലാകെ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണെന്നും സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. അതിനിടെ,, കേസിനെതിരെ കോടതിയെ സമീപിക്കാനാണ് സന്യാസ സമൂഹത്തിന്‍റെയും രൂപതയുടെയും നീക്കം.