സാധാരണ ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ തത്ക്കാല്‍ ടിക്കറ്റോ പ്രീമിയം തത്ക്കാലോ കാത്തിരിക്കുന്നവരാണ് നമ്മള്‍. തത്ക്കാല്‍ എടുക്കുന്ന സമയങ്ങളില്‍ മാറ്റം വന്നെന്ന സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പുതുക്കിയ സമയക്രമം വച്ചുളള ഷെഡ്യൂള്‍ വരെ പറ പറക്കുന്നു. മാറ്റം പതിനഞ്ചാം തീയതി മുതല്‍ നിലവില്‍ വരുമെന്നും സന്ദേശങ്ങളിലുണ്ട്.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശങ്ങളും സ്ക്രീന്‍ ഷോട്ടുകളും എല്ലാം വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് റെയില്‍വേ. തത്ക്കാല്‍ ബുക്കിങ് സമയത്തില്‍ ഒരുമാറ്റവും ഇല്ലെന്ന് ഐ.ആര്‍.ടി.സി എക്സിലെ ഒഫീഷ്യല്‍ പേജിലൂടെ വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും റെയില്‍വേ വൃത്തങ്ങള്‍ അഭ്യര്‍ഥിച്ചു.
തത്ക്കാല്‍ സമയങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ചില ശുപാര്‍ശകളും ആലോചനകളും നടന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനും വ്യക്തമാക്കി.
അതായത് നിലവില്‍ തത്ക്കാല്‍ എടുക്കുന്ന സമയം അതേപടി തുടരും. എ.സി ക്ളാസ് തത്ക്കാല്‍ ടിക്കറ്റുകളുടെ ബുക്കിങ് രാവിലെ 10 മണിക്ക് ആണ് ആരംഭിക്കുന്നത്. നോണ്‍ എ.സി തത്ക്കാല്‍ ടിക്കറ്റുകളുടെ 11 മണിയോടെ ആരംഭിക്കും. മിനിറ്റുകള്‍ക്കുളളിലാണ് തത്ക്കാല്‍ ടിക്കറ്റുകള്‍ തീരുന്നത്.