ഐക്യത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സന്ദേശം പകര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ റമദാന്‍ സന്ദേശം. ''റമദാനില്‍ രാമനുണ്ട്, ദിപാവലിയില്‍ അലിയുമുണ്ട്'' എന്നാണ് രേഖ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞത്. രേഖയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നോമ്പ് തുറക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'ദഅവത്ത്-ഇ-ഇഫ്താർ' വിരുന്നിലും രേഖ ഗുപ്ത പങ്കെടുത്തിരുന്നു. മാർച്ച് 16 ന് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോർച്ചയാണ് ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ ഈ പരിപാടി സംഘടിപ്പിച്ചത്.