ബെംഗളൂരുവിൽ രാത്രിയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. എംബിഎ വിദ്യാർത്ഥി നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ, കൂടെ താമസിക്കുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് എന്നിവരാണ് മരിച്ചത്. മരിച്ച അർഷ് നിലമ്പുർ നഗരസഭാ അംഗത്തിന്റെ മകനാണ്.
രാത്രി 11.30 മണിയോടെ ബന്നാർഘട്ടയിലെ വിജനായ സ്ഥലത്താണ് അപകടം.അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ശക്തിയിൽ കൊല്ലം റജിസ്ട്രഷനിലുള്ള കാർ പൂർണമായി തകർന്നു. കാർ ഓടിച്ചിരുന്ന അർഷും.ഷാഹൂബും തലക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി
അർഷ് ബെന്നാർക്കട്ടയിലെ സെന്റ് ജോൺസ് കോളജിലെ എം.ബി.എ വിദ്യാർഥിയാണ്. സാഹുബ് ഇവർക്കൊപ്പം താമസിക്കുന്നയാളുമാണ്.പരുക്കേറ്റ രണ്ടു പേരും അർഷിന്റെ സഹപാഠികളാണ്.