New Delhi: Heavy rush of passengers to catch a train for Mahakumbh, at the New Delhi railway station, Saturday, Feb. 15, 2025. A stampede-like situation occurred at the station, injuring many. (PTI Delhi/ Arun Sharma)(PTI02_16_2025_000007B)
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് ദാരുണാന്ത്യം. കുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകള്‍ വൈകിയതോടെയാണ് അനിയന്ത്രിതമായ തിക്കും തിരക്കും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്‍മാരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.
New Delhi: Heavy rush of passengers to catch a train for Mahakumbh, at the New Delhi railway station, Saturday, Feb. 15, 2025. A stampede-like situation occurred at the station, injuring many. (PTI Delhi/ Arun Sharma)(PTI02_16_2025_000009A)
രാത്രി എട്ടുമണിയോടെ 14,15 പ്ലാറ്റ്‌ഫോമുകളിലാണ് തിക്കും തിരക്കുമുണ്ടായത്. പ്രയാഗ്രാജിലേക്ക് പോകുന്ന ട്രെയിനുകള്‍ ഈ പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍ത്തിയിട്ടിരുന്നത്. തിരക്കേറിയതോടെ രക്ഷാപ്രവര്‍ത്തകരെ റെയില്‍വേ സ്റ്റേഷനിലേക്ക് വിന്യസിച്ചുവെന്നും പരുക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും പറഞ്ഞു. തിരക്ക് കുറയ്ക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ ട്വീറ്റ് ചെയ്തു.
New Delhi: Heavy rush of passengers to catch a train for Mahakumbh, at the New Delhi railway station, Saturday, Feb. 15, 2025. A stampede-like situation occurred at the station, injuring many. (PTI Delhi/ Arun Sharma)(PTI02_15_2025_000280B)
അതേസമയം, റെയില്‍വേ സ്റ്റേഷനിലുണ്ടായ ദാരുണമായ സംഭവത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഇത്ര വലിയ അപകടം നടന്നിട്ടും ആളുകള്‍ മരിച്ച വിവരം റെയില്‍വേ ആദ്യം പുറത്തുവിട്ടിരുന്നില്ല. ഡല്‍ഹി ലഫ്. കേണല്‍ വി.കെ.സക്സേനയും പ്രതിരോധമന്ത്രി രാജ്നാഥ് സിങുമാണ് മരണവിവരം പുറത്തുവിട്ടത്. അപകടം തിക്കും തിരക്കും കാരണമാണെന്ന വിവരവും ഇവരാണ് പുറത്തുവിട്ടത്.
ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിയതും ആളുകള്‍ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രയാഗ്രാജിലേക്ക് പോകുന്നതിനുള്ള പ്രയാഗ്രാജ് എക്സ്‌പ്രസ് പ്ലാറ്റ്‌ഫോം 14ല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതേസമയത്ത് പ്രയാഗ്രാജിലൂടെ പോകുന്ന സ്വാതന്ത്ര്യ സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും റെയില്‍വേ സ്റ്റേഷനിലെ 12,13 പ്ലാറ്റ്ഫോമുകളിലായി ഉണ്ടായിരുന്നു. ഏത് ട്രെയിന്‍ ആദ്യം പോകുമെന്ന സംശയവും ആശയക്കുഴപ്പത്തെയും തുടര്‍ന്ന് ആളുകള്‍ തിക്കിത്തിരക്കിയെന്ന് പൊലീസുകാരിലൊരാള്‍ പറയുന്നു.