പുല്‍വാമ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്സ്. 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യുവരിച്ച ലെത്പോറയിലെ സ്മാരകത്തില്‍ പ്രത്യേക അനുസ്മരണച്ചടങ്ങുകള്‍ നടക്കും.
2019 ഫെബ്രുവരി 14, സമയം ഉച്ചകഴിഞ്ഞ് 3:15. ജമ്മു ദേശീയപാതയിലൂടെ നീങ്ങുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഭീകരന്‍ 200 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റി. ഉഗ്രസ്ഫോടനത്തില്‍ എഴുപത്തിയാറാം സിആര്‍പിഎഫ് ബറ്റാലിയനിലെ 40 ജവാന്‍മാര്‍ വീരവൃത്യുവരിച്ചു. കേരളത്തില്‍നിന്നുള്ള വി.വി.വസന്തകുമാറടക്കം 16 സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു പുല്‍വാമ രക്തസാക്ഷികള്‍. പുല്‍വാമക്കാരന്‍ ആദില്‍ അഹമ്മദ് ദാര്‍ ആയിരുന്നു ചാവേര്‍. ജയ്ഷെ മുഹമ്മദെന്ന പാക് ഭീകരസംഘടന ഉത്തരവാദിത്തമേറ്റു. 24 മണിക്കൂറിനുള്ളില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. സമയവും സ്ഥലവും തീരുമാനിക്കാന്‍ 10 ദിവസത്തെ സമയം വ്യോമസേനയ്ക്കും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കും നല്‍കി. പന്ത്രണ്ടാംദിനം ഫെബ്രുവരി 26ന് പുലര്‍ച്ചെ നാം തിരിച്ചടിച്ചു. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ബാലാകോട്ടിലെ മലനിരകളില്‍ ഇന്ത്യന്‍ വ്യോമസേന തീമഴ പെയ്യിച്ചു.
മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. നിയന്ത്രണ രേഖയിലുടനീളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, പാക് സേന. വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21, ബൈസണ്‍ യുദ്ധവിമാനവും പാക്കിസ്ഥാന്‍റെ F-16 യുദ്ധവിമാനവും പോരാട്ടത്തിലേര്‍പ്പെട്ടു. അമേരിക്കന്‍ നിര്‍മിത F-16നെ തോല്‍പ്പിച്ചെങ്കിലും അഭിനന്ദന്‍ പാക് പിടിയിലായി. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 1ന് അഭിനന്ദനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ 19 ഭീകരരെന്ന് എന്‍ഐഎ. ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസഹ്റടക്കം നാലുപേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്ത് വലിയ വിവാദത്തിന് കാരണമായി. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരജവാന്‍മാര്‍ക്ക് ദുരന്തത്തിന്‍റെ അഞ്ചാം വാര്‍ഷികത്തില്‍ ബിഗ് സല്യൂട്ട്.