bus-tamilnadu

TOPICS COVERED

പക അത് വീട്ടാനുള്ളതാണ് എന്നുള്ള സിനിമ ‍ഡയലോഗ് ഓര്‍മിപ്പിക്കും വിധം ഒരു മോഷണം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചെറിയ മോഷണം ഒന്നും അല്ലാ ഒരു ഒന്നൊന്നര മോഷണം, മോഷ്ടിച്ചതാകട്ടെ ബസും, ചില്ലറയെച്ചൊല്ലി കണ്ടക്ടറുമായി തകര്‍ക്കം ഉണ്ടായതിന്‍റെ കലിപ്പിലാണ് യുവാവ് ആ ബസ് തന്നെ മോഷ്ടിച്ചത്. കണ്ടക്ടറോട് പകവീട്ടാന്‍ മദ്യലഹരിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് മോഷ്ടിച്ച യുവാവിനെ ചെന്നൈ പൊലീസാണ് അറസ്റ്റുചെയ്തത്. പത്തുകിലോമീറ്ററോളം ദൂരം ഓടിച്ചുകൊണ്ടുപോയ ബസ് ലോറിയില്‍ ഇടിച്ചു നിന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ചെന്നൈയ്ക്കടുത്ത് ഗുഡുവഞ്ചേരിയില്‍ കാറിന്റെ ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്യുന്ന എല്‍.അബ്രഹാം ആണ് പിടിയിലായത്. ബെസന്റ് നഗര്‍ സ്വദേശിയായ ഇയാള്‍ തിരുവാണ്‍മിയൂരിലെ ഡിപ്പോയില്‍നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് മെട്രാപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിയെടുത്തത്. കഴിഞ്ഞദിവസം ബസില്‍ യാത്ര ചെയ്യുമ്പോള്‍ ചില്ലറയെച്ചൊല്ലി കണ്ടക്ടറുമായി വാക്കേറ്റമുണ്ടായതായി അബ്രഹാം പറയുന്നു. തന്നെ ചീത്തവിളിച്ച കണ്ടക്ടറെ പാഠം പഠിപ്പിക്കുന്നതിനായി ബസ് തട്ടിയെടുക്കുകയായിരുന്നു. 

മദ്യക്കുപ്പിയുമായി ബുധനാഴ്ച രാത്രി തിരുവാണ്‍മിയൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയ അബ്രഹാം കാവല്‍ക്കാര്‍ ഉറങ്ങുന്ന സമയത്ത് ഡിപ്പോയ്ക്കുള്ളില്‍ കടന്നു. അവിടെനിന്ന് ബസെടുത്ത് ഇ.സി ആറിലേക്കു കടന്നു. നീലങ്കരയില്‍ അപകടമുണ്ടായപ്പോള്‍ ലോറി ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്.

ENGLISH SUMMARY:

In a shocking incident, a young man stole a transport bus as an act of revenge against the conductor. The incident has gained widespread attention, highlighting a bizarre dispute that led to an unusual crime.