അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടതുമുതല്‍ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ യാഥാര്‍ഥ്യമെന്ത് ?. മാസ്ക് ധരിച്ച് കാല്‍വിലങ്ങിട്ട നിലയില്‍ കുറേയധികം പേര്‍. അവരെല്ലാം ഇന്ത്യക്കാരാണെന്നും കാലില്‍ വിലങ്ങിട്ടത് ക്രൂരതയാണെന്നും പറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ചിത്രം പങ്കുവയ്ക്കുന്നത്.
Read Also: 'നാടുകടത്തല്‍ ഇതാദ്യമല്ല, മുന്‍പും വിലങ്ങ് വയ്ക്കാറുണ്ട്'; ന്യായീകരിച്ച് വിദേശകാര്യമന്ത്രി
പക്ഷേ, ആ ചിത്രത്തിലുള്ളവര്‍ ഇന്ത്യക്കാരല്ല, ജനുവരി മുപ്പതിന് അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രഫര്‍ ക്രിസ്റ്റ്യന്‍ ഷാവേസ് പകര്‍ത്തിയതാണ് പ്രചരിക്കുന്ന ചിത്രം. ടെക്സസില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തുന്നവരാണ് ചിത്രത്തിലുള്ളത്. ടെക്സസിലെ സൈനിക ക്യാംപായ ഫോര്‍ട് ബ്ലിസില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിലാണ് ഇവരെ തിരിച്ചയച്ചത്. ഇന്ത്യക്കാരെയും സൈനിക വിമാനത്തിലാണ് അമൃത്സറിലെത്തിച്ചതെങ്കിലും വിലങ്ങ് ധരിപ്പിച്ചുവെന്ന് വ്യക്തമല്ല. പക്ഷേ പ്രചരിക്കപ്പെടുന്നത് ഇന്ത്യക്കാരെന്ന പേരില്‍ മറ്റൊരു ചിത്രമാണെന്നാണ് വ്യക്തം.