sooraj-actor

സിനിമാ ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു. പരുക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും, ചികിത്സ തുടരുകയാണെന്നും പിതാവ് ആദിത്യ പഞ്ചോളി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പ്രിന്‍സ് ധിമാന്‍ സംവിധാനം ചെയ്ത് കനു ചൗഹാന്‍ നിര്‍മിക്കുന്ന കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന സിനിമയുടെ ചfത്രീകരണത്തിനിടെയാണ് താരത്തിന് ഗുരുതരമായി പരുക്കേറ്റത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.  കേസരി വീറില്‍ വിവേക് ഒബ്‌റോയ്, സുനില്‍ ഷെട്ടി എന്നിവരും അഭിനയിക്കുന്നുണ്ട്. 

സൂരജ് പഞ്ചോളി, വീര്‍ ഹമിര്‍ജി ഗോഹില്‍ എന്ന പോരാളിയായാണ് ചിത്രത്തിൽ വേഷമിടുന്നത്. 14–ാം നൂറ്റാണ്ടില്‍ സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ട ഘട്ടത്തില്‍ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയവരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. 

ENGLISH SUMMARY:

Sooraj Pancholi suffers burns on film set