രാഷ്ട്രപതിയുടെ അഭിസംബോധനയെ വിമര്‍ശിച്ച് സോണിയ ഗാന്ധി. പാവം സ്ത്രീ, വായിച്ചുകഴിഞ്ഞപ്പോഴേക്കും തളര്‍ന്നു. പ്രസംഗത്തില്‍ മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളെന്നും പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങള്‍ സംസാരിച്ചില്ലെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു. അതേസമയം, രാഷ്ട്രപതിയെ സോണിയ ആക്ഷേപിച്ചെന്നും മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കോണ്‍ഗ്രസും മാപ്പുപറയണമെന്ന് ബി.െജ.പി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. രാഹുലും പ്രിയങ്കയും രാഷ്ട്രപതിയെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു.