ആന്ധ്രാപ്രദേശിന്റെ കിഴക്കന്‍ തീരത്ത് തിരുപ്പതിയില്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തള്ളിനില്‍ക്കുന്ന ഒരു കൊച്ചു പ്രദേശമാണു ശ്രീഹരിക്കോട്ട. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് ശ്രീഹരിക്കോട്ടയെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാക്കിയത്.
തുമ്പയിലെ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലാണ് ഇന്ത്യ ബഹിരാകാശ നേട്ടങ്ങളുടെ തറക്കല്ലിടുന്നത്. ശക്തിയേറിയ റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള തുമ്പയുടെ പരിമിതി ശ്രീഹരിക്കോട്ടയുടെ നക്ഷത്രമായി. 1969 ല്‍ വിക്രം സാരാഭായുടെ നേതൃത്വത്തിലുള്ള സംഘമാണു ശ്രീഹരിക്കോട്ടയെ കണ്ടെത്തുന്നത്. ഭൂമധ്യ രേഖയോട് അടുത്തുള്ള സ്ഥലം, ജനവാസമില്ലാത്ത വിശാലമായ കിഴക്കന്‍ മേഖല. 1979 ഓഗസ്റ്റ് എസ്.എല്‍.വി3യെന്ന റോക്കറ്റ് വിക്ഷേപിച്ചാണു തുടക്കം.
ശ്രീഹരിക്കോട്ട റേഞ്ചിന്റെയും ഇസ്റോയുടെയും ശുക്രനുദിച്ചതു പി.എസ്.എല്‍വിയെന്ന ചുരുക്കപേരിലറിയപ്പെടുന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളെന്ന റോക്കറ്റിലൂടെയാണ്. 1993 സെപ്റ്റംബര്‍ ഇരുപത്തിമൂന്നിനായിരുന്നു ആദ്യ വിക്ഷേപണം.
ചന്ദ്രയാന്‍1, മഗള്‍യാന്‍, റിമോട്ട് സെന്‍സിങ് ഉപഗ്രഹ ശ്രേണിയായ ഐ.ആര്‍.എസ്,നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ കൂട്ടമായ ഐ.ആര്‍.എന്‍.എസ്.എസ്, പി.എസ്.എല്‍.വി ശ്രീഹരിക്കോട്ടയില്‍ നിന്നു വിജയ വാനിലേക്കയച്ചത് അനവധി. ജി.എസ്.എല്‍.വി, എല്‍.വി.എം–3 റോക്കറ്റുകളിലായിചന്ദ്രയാന്‍2, ചന്ദ്രയാന്‍3 അടക്കം അഭിമാന താരകങ്ങള്‍ പിന്നെയും ഏറെ. നൂറാം വിക്ഷേപണത്തിനായുള്ളത് ജി.എസ്.എല്‍.വി. എഫ്15 എന്ന റോക്കറ്റാണ്. ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍.വി.എസ് 02ണ് പേലോഡ്.
പതിമൂവായിരം കോടി മൂടക്കിയുള്ള മൂന്നാമതൊരു വിക്ഷേപിണത്തറയുടെ നിര്‍മാണം വൈകാതെ തുടങ്ങും ശ്രീലങ്കയുടെ അതിര്‍ത്തിക്കു മുകളില്‍കൂടി പറക്കുന്നത് ഒഴിവാക്കായി റോക്കറ്റുകള്‍ 'റ' പോലെ സഞ്ചരിക്കണമെന്നതൊഴിച്ചാല്‍ ഇത്രയും അനുയോജ്യമായ മറ്റൊരു സ്ഥലമില്ല രാജ്യത്ത്.
തൂത്തുക്കുടിക്കു സമീപമുള്ള കുലശേഖരപട്ടണത്ത് മൂന്നാമതൊരു വിക്ഷേപണകേന്ദ്രം ഒരുങ്ങുന്നുണ്ട്. പക്ഷേ അപ്പോഴും ശ്രീഹരിക്കോട്ട തന്നെയായിരിക്കും ഇസ്റോയുടെ പ്രഥമ സ്പേസ് പോര്‍ട്ട്.