TAGS

 

പേയ്ടിഎം ആപ് വഴി യുപിഐ സേവനങ്ങള്‍ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡറാകാനുള്ള അപേക്ഷ എന്‍പിസിഐ അംഗീകരിച്ചു. നാലു ബാങ്കുകളെ പങ്കാളിത്ത ബാങ്കുകളായി ചേര്‍ത്തു. ഫാസ്ടാഗ്, പേയ്മെന്റ്സ് ബാങ്ക് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. 2 കോടിയോളം പേർ പേയ്ടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഫാസ്ടാഗ് നൽകാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടികയി‍ൽ നിന്ന് ദേശീയപാതാ അതോറിറ്റി പേയ്ടിഎമിനെ ഒഴിവാക്കി. ഫാസ്ടാഗുമായി ബന്ധപ്പെട്ട കൂടുതൽ സംശയനിവാരണത്തിനും സഹായങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് അതത് ബാങ്കുകളുമായി ബന്ധപ്പെടാം.  അല്ലെങ്കിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.

 

NPCI approves Paytm parent company to join as a UPI third-party app