salary
  • ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചവര്‍ക്ക് നിയന്ത്രണമില്ല
  • എല്ലാവര്‍ക്കും ശമ്പളം കിട്ടും വരെ പ്രതിഷേധമെന്ന് ജീവനക്കാര്‍
  • ജീവനക്കാരുടെ നിരാഹാര സമരം തുടരുന്നു

സർക്കാർ ജീവനക്കാരുടെ  ശമ്പളം പിൻവലിക്കുന്നതിലെ നിയന്ത്രണം ഇന്നും തുടരും. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുന്നത്. ഇന്നലെ പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടേറിയറ്റ്, എക്സൈസ് ജീവനക്കാർക്കാണ് ശമ്പളം നൽകിയത്. പല ജില്ലകളിലും പൊലീസുകാർക്ക് ശമ്പളം കിട്ടിയില്ല. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്.

 

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നിലപാട്.രാത്രി വൈകിയും ഇതിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല എന്നാണ് സർവീസ് സംഘടനകൾ പറയുന്നത്. 

 

Teachers and health workers may recieve salary today, temporary restriction for withdrawal continues