George-M-Thomas-land

മിച്ചഭൂമി കേസിൽ തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിന് തിരിച്ചടി. ജോർജ് കൈവശംവച്ച 5.75 ഏക്കർ സ്ഥലം മിച്ചഭൂമിയായി കണ്ടുകെട്ടാൻ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു.  കേസിൽ ലാൻഡ്ബോർഡ് നടപടികൾ നിലച്ചത് മനോരമ ന്യൂസാണ് റിപ്പോര്‍ട് ചെയ്തത്. 

 

തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും സഹോദരങ്ങളും മിച്ചഭൂമി കൈവശംവച്ചെന്ന പരാതിയിൽ 23 വർഷത്തിനുശേഷമാണ് ലാൻഡ് ബോർഡിന്റെ നിർണായക ഉത്തരവ്.  തോട്ടുമുക്കത്തെ 16 ഏക്കർ 40 സെന്റ് ഭൂമിയിൽ 5 ഏക്കർ 75 സെന്റ് മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ കോഴിക്കോട് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു.  ജോർജ് പുതുതായി നിർമിച്ച വീടുനിൽക്കുന്ന 35 സെന്റ് സ്ഥലം കണ്ടുകെട്ടുന്നതിൽനിന്ന് ഒഴിവാക്കി.  ജോർജിന്റെ സഹോദരൻ കൈവശംവച്ച 6 ഏക്കർ മിച്ചഭൂമി കുടിയാൻമാരെത്തിയാൽ തിരിച്ചേൽപ്പിക്കാനും ലാൻഡ് ബോർഡ് ഉത്തരവിട്ടു.  

 

16.40 ഏക്കർ മിച്ചഭൂമിയാണെന്ന് രണ്ടായിരത്തിൽ ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോർജ് എം തോമസ് ഹൈക്കോടതിയെ സമീപിപിച്ചപ്പോൾ കേസ് വേഗത്തിൽ തീർപ്പാക്കാനായിരുന്നു കോടതി നിർദ്ദേശം. എന്നാൽ 20 വർഷമായിട്ടും ലാൻഡ് ബോർഡ് നടപടിയെടുത്തില്ല. പൊതുപ്രവർത്തകൻ സൈതലവി തിരുവമ്പാടിയും കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡന്റ് സിറാജുദ്ദീനും കഴിഞ്ഞവർഷം വീണ്ടും ലാൻഡ് ബോർഡിൽ പരാതി നൽകി. കാലതാമസം മനോരമ ന്യൂസ് റിപോർട്ട് ചെയ്തതിനുപിന്നാലെയാണ്  ലാൻഡ്ബോർഡ് കേസിൽ വീണ്ടും നടപടികൾ ആരംഭിച്ചത്. താൻ മിച്ചഭൂമി കൈവശം വച്ചിട്ടില്ല എന്നായിരുന്നു ജോർജ് എം തോമസിന്റെ വിശദീകരണം

 

Probe on into suspected surplus land deal by former MLA