തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. മിച്ചഭൂമി മറ്റൊരാള്‍ക്ക് കൈമാറിയശേഷം ഭാര്യയുടെ പേരില്‍ തിരികെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന്. ജോര്‍ജ് എം. തോമസ് 16 ഏക്കര്‍ മിച്ചഭൂമി കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് തിരിച്ചുപിടിക്കാത്തതിെന ചൊല്ലിയാണ് ആക്ഷേപമുണ്ടായിരുന്നത്. കൈവശം വച്ചിരുന്ന മിച്ചഭൂമിയില്‍ നിന്നും ഒരേക്കര്‍ സ്ഥലം അഗസ്റ്റിനെന്നയാള്‍ക്ക് വില്‍ക്കുകയും പിന്നീട് ഇത് ഭാര്യയുടെ പേരില്‍ തിരികെ വാങ്ങിയെന്നും പരാതി ഉയര്‍ന്നു. ഇതില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരാതി വാസ്തവമാണെന്നും ആക്ഷേപ ഭൂമിയില്‍ ഇരുനില വീടിന്‍റെ നിര്‍മാണം നടക്കുന്നുവെന്നും ലാന്‍ഡ്ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്.
Land board report against George M Thomas