Parliament-attack17

പാര്‍ലമെന്റ് പുകയാക്രമണത്തിന്റെ സൂത്രധാരന്‍ ലളിത് ഝായ്ക്കും മുകളില്‍ ആളുകളുണ്ടെന്ന് പൊലീസ് നിഗമനം. പ്രതികള്‍ തുടര്‍ച്ചയായി മൊഴികള്‍ മാറ്റുന്നതായി പൊലീസ്. ലളിത് ഝാ നശിപ്പിച്ച നാല് ഫോണുകളുടെ അവശിഷ്ടങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കുചമാനില്‍നിന്നാണ് അഞ്ച് ഫോണുകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. അതിനിടെ മാസങ്ങളായി പ്രതികള്‍ ചര്‍ച്ചനടത്തിയത് സിഗ്നലിങ് ആപ്പിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ടെലഗ്രാമിനേക്കാള്‍ സുരക്ഷിതമാണ് സിഗ്നല്‍ എന്ന് കണ്ടെത്തിയതോടെയാണിത്. അതിനിടെ രണ്ട് പ്രതികൾക്ക് ലോക്സഭ പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ അടുത്തയാഴ്ച പൊലീസ് ചോദ്യംചെയ്യും. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്

 

Parliament attack case; probe going on