പാര്ലമെന്റ് പുകയാക്രമണത്തിലെ പ്രതികള്‍ ടീം രൂപീകരിച്ചത് സമൂഹമാധ്യമത്തിലൂടെ. ഭഗത് സിങ് ഫാന്‍സ് ക്ലബ് എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്നുള്ള സൗഹൃദമെത്തിയത് സിഗ്നല്‍ ആപ്പിലെ സംഭാഷണങ്ങളിലേക്കാണ്. മൈസൂരുവിലെ യോഗത്തിന് ശേഷമാണ് വാട്സാപ്പ് ഗ്രൂപ്പുകളടക്കം രൂപീകരിക്കുന്നത്. ഇവര്‍ അംഗങ്ങളായ ആറ് വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
ഭഗത് സിങ്ങിന്‍റെയും ചന്ദ്രശേഖര്‍ ആസാദിന്‍റെയും പേരിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പുകള്‍. പാര്‍ലമെന്‍റ് പുകയാക്രമണത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ നടത്തിയത് സിഗ്നല്‍ ആപ്പിലൂടെ മാത്രമാണ്. ക്ലൗഡില്‍നിന്നും പ്രതികള്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും കണ്ടെത്തി. പ്രതികളുടെ ഇ–മെയില്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ സഹായം ഡല്‍ഹി പൊലീസ് തേടും.
അതേസമയം പാര്‍ലമെന്റില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പാര്‍ലമെന്റ് ചേംബര്‍, ലോബി , ഗ്യാലറി എന്നിവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ക്രിമിനൽ നിയമങ്ങൾ ഉടച്ചുവാർക്കാനുള്ള മൂന്ന് ബില്ലുകളിന്മേലുള്ള ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ ഇന്ന് മറുപടി പറയും.
Parliament smoke attack case investigation