പ്രതീകാത്മക ചിത്രം
രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ശമ്പള വർധന കരാറിൽ ഒപ്പുവച്ചു. ഇതോടെ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്പള വര്‍ധന ലഭിക്കും. 2022 നവംബര്‍ 1 മുതല്‍ 5 വര്‍ഷത്തേക്കാണ് ശമ്പളവര്‍ധന ബാധകമാവുക. ഇന്നലെ രാത്രിയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പല തവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലും വൈകാതെ തീരുമാനമുണ്ടായേക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
IBA inks agreement with unions; bank staff pay to increase by 17%