മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിവാഹം ചെയ്തുവെന്ന ആരോപണം നേരിട്ട ബുധ്നി മഞ്ചിയായിന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ധന്‍ബാദിലെ പാഞ്ചേത്തിലായിരുന്നു മരണം. 85 വയസായിരുന്നു. 1959 ഡിസംബര്‍ ആറിന് ദാമോദര്‍ നദിയിലെ ഡാം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നെഹ്റുവിനെ ബുധ്നി മാലയിട്ട് സ്വീകരിക്കുകയും നെഹ്റു ആ മാല ബുധ്നിക്ക് തിരിച്ച് ഇട്ടുനല്‍കുകയും ചെയ്തു. ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചത് നെഹ്റുവും ബുധ്നിയും ചേര്‍ന്നായിരുന്നു. എന്നാല്‍ നെഹ്റുവിന് മാലയിട്ടത് ചൂണ്ടിക്കാട്ടി സാന്താള്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട ബുധ്നി ഉൗരുവിലക്ക് നേരിട്ടു. ബുധ്നിയുടെ ജീവതം അറിഞ്ഞ രാജീവ് ഗാന്ധി ദാമോദര്‍വാലി കോര്‍പ്പറേഷനില്‍ ജോലി നല്‍കി. ബുധ്നിയുടെ സംസ്ക്കാരച്ചടങ്ങ് പാഞ്ചേത്തില്‍ നടന്നു. 

 

Budhni Mejhan the woman banned by tribe in 1959 for garlanding jawaharlal nehru died