പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. കോണ്‍ഗ്രസ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്നും ഷൗക്കത്ത്  'നേരേചൊവ്വേ'യില്‍  പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മലപ്പുറത്തെ 90 ശതമാനം കോണ്‍ഗ്രസുകാരും ആര്യാടന്റെ പൈതൃകം പേറുന്നവരാണെന്ന് ഷൗക്കത്ത് പറഞ്ഞു. അവര്‍ക്ക് വിഷമം ഉണ്ടായാല്‍ താന്‍ കൂടെ നില്‍ക്കും. പലസ്തീന്‍ റാലിയെ എ ഗ്രൂപ്പ് പ്രകടനമായി ചുരുക്കിക്കാണുന്നവര്‍ക്ക് മറുപടിയില്ലെന്നും  അദ്ദേഹം നേരേചൊവ്വേയില്‍ പറഞ്ഞു. നേരേ ചൊവ്വേ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്ന് രാത്രി ഏഴരക്ക് മനോരമ ന്യൂസില്‍ കാണാം.