karuvannur-bank-02

കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിൽ സർക്കാർ. ഒപ്പം കേരള ബാങ്കിലെ കരുതൽ നിധിയിൽ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചർച്ച നടത്തുന്നത്. അതേസമയം സുരേഷ് ഗോപി നയിക്കുന്ന ബി.ജെ.പി പദയാത്ര ഇന്ന് കരുവന്നൂരിൽ നിന്ന് തുടങ്ങും. തൃശൂർ സഹകരണ ബാങ്കു വരെയാണ് പദയാത്ര. 

 

കേരള ബാങ്കിൽ നിന്ന് പണം എടുക്കുന്നതിൽ നബാർഡ് ഉന്നയിച്ച ആശങ്കകൾക്കും തടസവാദങ്ങൾക്കും മറുപടി നൽകും. മറ്റന്നാൾ മന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ സഹകരണ ബാങ്ക് പ്രസിഡൻ്റുമാർക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാൻ നിർദേശിച്ചു.

 

Intensive effort to secure deposits to Karuvannur Bank

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.