കോഴിക്കോട് നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട്ട് നാലുപേര്‍ ചികില്‍സയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ടുപേരുടെ നിപ പരിശോധനാഫലം ഇന്ന് പുറത്തുവരും. ലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കുകയും ചികില്‍സ തേടുകയും ചെയ്യേണ്ടത് രോഗപ്രതിരോധത്തില്‍ അതിപ്രധാനമാണ്. നിപ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 4 മുതല്‍ 14 ദിവസം വരെയുള്ള കാലയളവിലാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അപൂര്‍വം കേസുകളില്‍ ഇത് 21 ദിവസം വരെയാകാം.
യഥാസമയം രോഗം കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായി നിപ ലക്ഷണങ്ങള്‍ക്ക് സാമ്യമുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ആശുപത്രിയിലെത്തി കൃത്യമായ ചികില്‍സ തേടണം.
What are the symptoms of nipah virus? What causes nipah?