TAGS

ഒാണമായിട്ടും ശമ്പളം ലഭിക്കാതെ സംസ്ഥാനത്തെ ജവാഹര്‍ ബാലഭവനുകളിലെ അധ്യാപകരും ജീവനക്കാരും. കൊല്ലം ബാലഭവനില്‍ ശമ്പളം മുടങ്ങിയിട്ട് പതിനൊന്നുമാസമായി. സാംസ്കാരിക, ധന വകുപ്പുകള്‍ തീരുമാനമെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. താളം പിഴക്കാതെ മുടങ്ങാതെ പരിശീലനം. പക്ഷേ എങ്ങനെ ജീവിക്കുമെന്നറിയാതെ വരുമാനമില്ലാതെ താളം തെറ്റിയവരാണ് ഇവിടുത്തെ അധ്യാപകരും ജീവനക്കാരും. സാംസ്കാരിക വകുപ്പിന് കീഴിലുളള കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ജവാഹര്‍ ബാലഭവനുകളിലെ കലാഅധ്യാപകരും ജീവനക്കാരുമാണ് ഇൗ ഒാണക്കാലത്ത് സര്‍ക്കാരിന്റെ കനിവ് തേടുന്നത്. പതിനൊന്നുമാസത്തെ ശമ്പളമാണ് കൊല്ലം ബാലഭവന് ലഭിക്കാനുളളത്.

 

ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ആറുമാസമായി ശമ്പളം കൊടുത്തിട്ടില്ല. കോട്ടയത്ത് മൂന്നുമാസം. ബജറ്റ് വിഹിതം രണ്ടുകോടി രൂപ മാത്രമാണ്. ഒന്നരക്കോടി രൂപ കൂടി അധികമായി കിട്ടിയാലെ പ്രതിസന്ധി പരിഹരിക്കു. ശമ്പളം കിട്ടാനായി മുട്ടാത്ത വാതിലുകളില്ല. സാസ്കാരിക, ധനമന്ത്രിമാര്‍ക്കും ഉന്നതഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങളറിയാം. ശമ്പളം അനുവദിച്ചാല്‍ ഇവരുടെ ഒാണത്തിനും നിറമുണ്ടാകും.

 

The staff of jawahar bala bhavans have not been paid for months