ഏക വ്യക്തിനിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ചില മതവിഭാഗങ്ങളിലുള്ളവരെ ഒഴിവാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പിന്നെന്നതിനാണ് ഏക വ്യക്തിനിയമമെന്നും അദ്ദേഹം ചോദിച്ചു. ഓരോ മതവിഭാഗത്തിലും വ്യത്യസ്ത സിവില്‍ നിയമങ്ങളുണ്ട്. അവയുടെ ഏകീകരണത്തിനായാണ് ആദ്യം ശ്രമിക്കേണ്ടതെന്നും യച്ചൂരി പറഞ്ഞു. വൈകിട്ട് നാല് മണിക്ക് കോഴിക്കാടാണ് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാര്‍. സെമിനാറില്‍ സമസ്ത ഉള്‍പ്പടെയുള്ള മുസ്​ലിം സംഘടനകളും താമരശേരി ബിഷപ് അടക്കമുള്ള പ്രമുഖരും പങ്കെടുക്കും. 

 

Centre aims communal polarisation through ucc says Sitaram Yechuri