rsp-hibi

TAGS

തലസ്ഥാനം മാറ്റാനുള്ള ഹൈബി ഈഡന്റെ സ്വകാര്യ ബല്ലിനെതിരെ ആര്‍.എസ്.പി.  വ്യക്തിപരമായ താല്‍പര്യമാണ് ബില്ലിന് പിന്നില്‍ .യു,ഡി.എഫിന് അത്തരം അഭിപ്രായമില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. 

ബില്‍ അപ്രായോഗികമെന്നു മുഖ്യമന്ത്രി ഫയലില്‍ കുറിച്ചു. മാര്‍ച്ചില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സ്വകാര്യ   ബില്ലിലാണ് ഹൈബി ആവശ്യമുന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയതോടെയാണ് അപ്രായോഗികമെന്ന് മുഖ്യമന്ത്രി ഫയലില്‍ കുറിച്ചത്. ബില്ലിന്‍റെയും കേന്ദ്രത്തിന്‍റെ കത്തിന്‍റെയും പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു