കടലില്‍ നിന്ന് മണല്‍ ഖനനം ചെയ്യാനുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ ആര്‍.എസ്.പിയും സമരത്തിനൊരുങ്ങുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സമരം. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മൗനം ദുരൂഹമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.
വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെയുളള കൊല്ലം പരപ്പ് എന്ന കടല്‍മേഖലയാണ് കേന്ദ്രഖനനമന്ത്രായലം ആദ്യഘട്ടത്തില്‍ മണല്‍ഖനനത്തിനായി തിരഞ്ഞെടുത്തത്. ഇതിനോടകം മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് തുടങ്ങിവച്ച സമരം ആര്‌എസ്പി ഉള്‌പ്പെടെയുളള പാര്‍ട്ടികളും ഏറ്റെടുത്തു. എന്‍കെ പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ വിഴിഞ്ഞത്തു നിന്ന് തുടങ്ങുന്ന ജാഥ കൊല്ലം, ആലപ്പുഴ ജില്ലകളിലൂടെ പര്യടനം നടത്തും.
കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണ്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും മൗനം ദുരൂഹമാണെന്നും വിമര്‍ശനം. ഇരുപത്തിയേഴിന് തീരദേശ ഹര്‍ത്താലിന് മല്‍സ്യത്തൊഴിലാളി സംയുക്തസമിതിയുടെ തീരുമാനിച്ചിട്ടുണ്ട്.