എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിൽ നിലവിലെ വി സി സാബു തോമസിനെ ഒഴിവാക്കി പുതിയ പട്ടിക നല്‍കി സർക്കാർ. സാബു തോമസിനെ ഉൾപ്പെടുത്തിയ പട്ടിക ഗവർണർ നിരാകരിച്ചതിനെത്തുടർന്നാണ് പുതിയ പട്ടിക കൈമാറിയത്. സാബു തോമസ് മികച്ച പ്രവർത്തനം നടത്തിയെന്നും ഒരവസരം കൂടി നല്‍കാന്‍ സർക്കാർ ആഗ്രഹിച്ചിരുന്നെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. മലയാളം സർവകലാശാല നിയമനത്തിലും പുതിയ പട്ടിക നല്കിയതായി മന്ത്രി പറഞ്ഞു.
M.G. University V.C. appointment; New list excluding Sabu Thomas