കേരള സര്‍വകലാശാലയുടെ റജിസ്ട്രാര്‍ സ്ഥാനത്ത് നിന്നും മിനി കാപ്പനെ മാറ്റി വൈസ് ചാന്‍സലര്‍. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. കാര്യവട്ടം ക്യാംപസിലെ ജോയിന്‍റ് റജിസ്ട്രാര്‍ ആര്‍.രശ്മിക്കാണ് ചുമതല. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കേരളയില്‍ ഇന്ന് സിന്‍ഡിക്കേറ്റ് ചേര്‍ന്നിരുന്നു. വിവിധ വികസന പദ്ധതികളുടെ അംഗീകാരവും പിഎച്ച്ഡി, ഗവേഷക ഫെലോഷിപ്പുകളുടെ അംഗീകാരവുമാണ് അജന്‍ഡ. സിന്‍ഡിക്കേറ്റ് ചേര്‍ന്നതിന് പിന്നാലെയാണ് മിനി കാപ്പന്‍ പങ്കെടുക്കുന്നതില്‍ ഇടത് അംഗങ്ങള്‍ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു.