സുഡാനില്‍ നിന്ന് ഓപ്പറേഷൻ കാവേരിവഴിയെത്തിയ 25 മലയാളികള്‍ ബെംഗളൂരുവില്‍ കുടുങ്ങി. യെലോ ഫീവര്‍ പ്രതിരോധ വാക്സീന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തുവിടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍. വാക്സീന്‍ എടുക്കാത്തവര്‍ അഞ്ചുദിവസം സ്വന്തം ചെലവില്‍ ക്വാറന്‍റീനില്‍ പോകണം. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബംഗളൂരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്ന് യാത്രക്കാർ. മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്സിൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
സുഡാനിൽനിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ കാവേരി ഊർജിതമായി തുടരുന്നു. 392 പേരുമായി മൂന്നാംവിമാനവും ജിദ്ദയിൽനിന്ന് ഡൽഹിയിലെത്തി. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കുന്നതുവരെ രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Operation kaveri malayalees stopped at bengaluru airport