sudan-rescue

സുഡാനില്‍നിന്ന് ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യത്തിലൂടെ പത്താം സംഘവും ജിദ്ദയിലേക്ക്. ഇതുവരെ 1,800 ലേറെപ്പേരെയാണ് ഇന്ത്യ സുഡാന് പുറത്തെത്തിച്ചത്. ഇതില്‍ എട്ടാംസംഘത്തിന്‍റെ രക്ഷാദൗത്യം സാഹസികമായിരുന്നുവെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ രൂക്ഷമായ ഖാര്‍ത്തൂമിന് സമീപത്തുള്ള മേഖലയില്‍നിന്നുള്ള ആളുകളെയടക്കം 121 പേരെയാണ് എട്ടാം ദൗത്യത്തില്‍ രക്ഷിച്ചത്. 

 

എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഇവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമായി രണ്ട് വിമാനങ്ങളില്‍ ഇതുവരെ 600 ലേറെപ്പേര്‍ നാട്ടിലെത്തി. നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ മൂന്ന് ചരക്കുവിമാനങ്ങളിലൂടെയുമാണ് രക്ഷാദൗത്യം. ഏകദേശം 3,500 ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക്. ഇവരില്‍ 3,100 പേര്‍ സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

 

Operation Kaveri: Indians continue to return home from violence-hit Sudan