sudanresuce-27

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. 360 പേരടങ്ങുന്ന സംഘത്തിൽ 19 പേർ മലയാളികളാണ്. അതേസമയം, ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുകയാണ്. ഇന്നലെ രാത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 136 പേരെ ജിദ്ദയിലെത്തിച്ചു. ഇതിനു പുറമേ 297 ഇന്ത്യക്കാരുമായി നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് തേഗ് ജിദ്ദയിലേക്ക് തിരിച്ചു. ഇവര്‍ അധികം വൈകാതെ ജിദ്ദ തുറമുഖത്ത് എത്തിച്ചേരും.

 

സുഡാനില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവരെ എത്രയും വേഗം കൊച്ചിയില്‍ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. രണ്ട് വിമാനങ്ങളിലായി 264 പേരെയാണ് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തിച്ചത്.

 

Operation Kaveri ;Over 900 Indians rescued from Sudan