വീണ്ടും ഖലിസ്ഥാന്‍ വാദം ശക്തമായുയർത്തി വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാല്‍ സിങ്. ഖലിസ്ഥാനെന്നത് ആശയ സംഹിതയാണെന്നും അതിന് മരണില്ലെന്നും അമൃത്പാല്‍ സിങ് പറഞ്ഞു. അമൃത്പാലിന്‍റെ സാഹായി ലവ്പ്രീത് തൂഫാനെ വിട്ടയക്കാന്‍ അമൃത്സര്‍ കോടതി ഉത്തരവിട്ടു. ലവ്പ്രീതിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമൃത്പാലും അനുയായികളും ഇന്നലെ നടത്തിയ പ്രതിഷേധം വലിയ അക്രമത്തിന് കാരണമായിരുന്നു.

 

ഖലിസ്ഥാൻ ഭീകരർ കൊലപ്പെടുത്തിയ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ അവസ്ഥ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഉണ്ടാകുമെന്നുവരെ ഭീഷണിപ്പെടുത്തിയ അമൃത്പാൽ സിങ്ങാണ് വീണ്ടും രാജ്യവിരുദ്ധ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഖലിസ്ഥാനെ നിശിദ്ധമായോ വിനാശകാരിയായോ കാണേണ്ടതില്ല. ഖലിസ്ഥാന്‍ രൂപീകരിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ച് ഭൗദ്ധിക തലത്തില്‍നിന്ന് ചിന്തിക്കണമെന്നും അമൃത്പാല്‍ സിങ് പറയുന്നു.

 

തട്ടിക്കൊണ്ടുപോകാല്‍ കേസില്‍ അറസ്റ്റിലായ അമൃത്പാലിന്റെ സഹായി ലവ്പ്രീത് തൂഫാനെ വിട്ടയക്കാന്‍ ഇന്നലെ പൊലീസ് തീരുമാനിച്ചിരുന്നു. വിട്ടയച്ചില്ലെങ്കില്‍ പ്രത്യഘാതം ഗുരുതരമായിരിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ അമൃത്പാലും അനുയായികളും പൊലീസുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് പൊലീസ് വഴങ്ങിയത്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് മുന്‍പാകെ സര്‍ക്കാരും പൊലീസും മുട്ടുമുടക്കിയെന്ന് ആരോപണം ശക്തമായി തുടരവെ ലവ്പ്രീതിനെതിരെ തെളിവില്ലെന്ന് അറിയിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് വിട്ടയക്കാന്‍ കോടതിയുടെ ഉത്തരവ്. ഇന്നലത്തെ സംഘര്‍ഷം കണക്കിലെടുത്ത് അമൃത്സറിലെ അജ്നാല പൊലീസ് സ്റ്റേഷൻ കനത്ത സുരക്ഷാ വലയത്തിലാണ്.

 

Amritpal Singh raised the Khalistan argument again