പ്രതീകാത്മക ചിത്രം ( Getty Images)
മൂക്കിലൂടെ നല്കുന്ന ലോകത്തെ ആദ്യ കോവിഡ് വാക്സീന് ഇന്ത്യയില്‍ ഉടന്‍ വിതരണം തുടങ്ങും. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്‍കോവാക് ഇന്‍ട്രാനേസല്‍ വാക്സീന് ആണ് ലഭ്യമാക്കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാം. സ്വകാര്യ വാക്സീന് വിതരണ കേന്ദ്രങ്ങള്‍ വഴി ഇത് ലഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തിനുശേഷം കോവിന്‍ പ്ലാറ്റ്ഫോമില്‍ നേസല്‍ വാക്സീന് ഉള്‍പ്പെടുത്തും. നവംബറിലാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഇന്‍കോവാക് വാക്സീന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ചൈനയിലും മറ്റ് രാജ്യങ്ങളിലും കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നേസല്‍ വാക്സീന് വിതരണം ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
India starts nasal vaccine today