newsmaker-2022

മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2022 ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വ്യത്യസ്ത മേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ രംഗത്തുനിന്ന് ശശി തരൂര്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവര്‍. ദുല്‍ഖര്‍ സല്‍മാന്‍, ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ എന്നിവര്‍ സിനിമയില്‍നിന്ന് . ബംഗാള്‍ ഗവര്‍ണറായി നിയമിതനായ സി. വി. ആനന്ദബോസ്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തെത്തിയ പി.ടി. ഉഷ എം.പി എന്നിവരും പട്ടികയിലുണ്ട്. സഞ്ജു സാംസണ്‍, എച്ച് എസ് പ്രണോയ്, രോഹന്‍ എസ്. കുന്നുമ്മല്‍ എന്നിവരാണ് കായികമേഖലയില്‍നിന്ന് പ്രാഥമിക പട്ടികയിലിടം കണ്ടെത്തിയവര്‍. ഏറ്റവുമധികം പ്രേക്ഷകവോട്ടുനേടുന്ന നാലുപേര്‍ അന്തിമപട്ടികയിലെത്തും. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം.